Connect with us

National

ബൈക്കിലെത്തിയ സംഘം 17കാരിക്ക്് നേരെ ആസിഡ് എറിഞ്ഞു

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി ഡല്‍ഹി ദ്വാരകയില്‍ പതിനേഴുകാരി വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിലെത്തിയ അക്രമി മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്നയാളാണ് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.

രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായും അവരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ എത്തിയ ബൈക്ക് വേഗത കുറയ്ക്കുകയും അതിലൊരാള്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിയുകയും ചെയ്തു.ആസിഡ് ആക്രമണമേറ്റ കുട്ടി മുഖം പൊത്തിപ്പിടിച്ച് ഓടുന്നതും കാണാം. രാവിലെ ഏഴരയോടെയാണ് സംഭവം. ആക്രമണ സമയം പെണ്‍കുട്ടിയുടെ കൂടെ സഹോദരിയുമുണ്ടായിരുന്നു.

Latest