Connect with us

Kerala

കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദന്‍

ആധുനിക സാങ്കേതിക വിദ്യയെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് നവീകരണ പ്രക്രിയയിലൂടെയുള്ള വളര്‍ച്ചാ വികാസമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി.

Published

|

Last Updated

മല്ലപ്പള്ളി | കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. നാലു വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതിക വിദ്യയെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് നവീകരണ പ്രക്രിയയിലൂടെയുള്ള വളര്‍ച്ചാ വികാസമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മാണം കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും ചേര്‍ന്നാണ് സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ വ്യവസായ കേന്ദ്രം ആറു കോടി രൂപ ചെലവില്‍ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുന്നത്.

മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, വൈസ് പ്രസിഡന്റ് സാറാ തോമസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി കെ സുരേഷ് കുമാര്‍, ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest