Kerala
കടലില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
മറൈന്‍ ആംബുലന്‍സില്‍ പൂവാര്‍ കടല്‍ അടക്കമുളള മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല
വിഴിഞ്ഞം | മത്സ്യബന്ധനത്തിന് പോകവെ വള്ളത്തില്‍ നിന്ന് കാല്‍വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ ജെ പ്രസാദിനെ (32)യാണ് പൂവാര്‍ കടലില്‍ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
യഹോവ ശാലം എന്ന ബോട്ടില്‍ മറ്റുള്ള തൊഴിലാളികള്‍ക്ക് ഒപ്പം കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.പ്രസാദിന്റെ അച്ഛന്‍ ജസ്റ്റിനും 10 വര്‍ഷം മുന്‍പ് കടലില്‍ വീണു മരിച്ചിരുന്നു.
്ഫിഷറീസിന്റെ മറൈന്‍ ആംബുലന്‍സില്‍ പൂവാര്‍ കടല്‍ അടക്കമുളള മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. ബുധനാഴ്ച വീണ്ടും തിരച്ചില്‍ തുടരും
---- facebook comment plugin here -----