Connect with us

Kerala

അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലം വിദഗ്ധ സമിതി തീരുമാനിച്ചു; റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് കൈമാറും

തീരുമാനമുണ്ടായത് ഇന്ന് ചേര്‍ന്ന യോഗത്തില്‍.

Published

|

Last Updated

ഇടുക്കി | ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലും ശാന്തന്‍പാറയിലും മറ്റും ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മാറ്റേണ്ട സ്ഥലം വിദഗ്ധ സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്നായിരുന്നു കോടതി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, എവിടേക്കും മാറ്റാമെന്നും സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണമെന്നും പിന്നീട് കോടതി ഉത്തരവിടുകയായിരുന്നു.

സ്ഥലം വെളിപ്പെടുത്താതെ മുദ്രവെച്ച കവറില്‍ കൈമാറണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍ പ്രാഥമിക ചര്‍ച്ച കഴിഞ്ഞ ദിവസം വിദഗ്ധ സമിതി നടത്തിയിരുന്നു. അരിക്കൊമ്പനെ സ്ഥലം മാറ്റുന്ന കാര്യത്തില്‍ അന്ന് തീരുമാനമായിരുന്നില്ല. പിന്നാലെയാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൈമാറിയ ശേഷം അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച് തീരുമാനം സര്‍ക്കാരിനെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.