Connect with us

Kozhikode

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചര്‍ എജ്യുക്കേഷന്‍ കോണ്‍ക്ലേവ്

ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി പുതിയ തലമുറയുടെ വിദ്യാഭ്യാസ അഭിനിവേശം പ്രമേയമായി നോളജ് സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട കോണ്‍ക്ലേവ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫ്യൂച്ചര്‍ എജ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പദ്ധതി അവതരിപ്പിക്കുന്നു.

കോഴിക്കോട് | ആശങ്കകള്‍ക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് (എം ജി എസ്) ഫ്യൂച്ചര്‍ എജ്യുക്കേഷന്‍ കോണ്‍ക്ലേവ്. ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി പുതിയ തലമുറയുടെ വിദ്യാഭ്യാസ അഭിനിവേശം പ്രമേയമായി നോളജ് സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട കോണ്‍ക്ലേവ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും കാബിനറ്റ് അംഗങ്ങളും പ്രതിനിധികളായ കോണ്‍ക്ലേവില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു. പ്രതിഭകള്‍ക്ക് ദിശാബോധവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന എക്‌സ് ഫോര്‍ നെക്സ്റ്റ് പദ്ധതി ചടങ്ങില്‍ അവതരിപ്പിച്ചു.

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് അടിത്തറ പാകിയ മൗലാന അബുല്‍ കലാം ആസാദിന്റെ സേവനങ്ങളും ആശയങ്ങളും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ പി എറയ്ക്കല്‍ പങ്കുവെച്ചു. അബുല്‍ കലാം ആസാദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുന്നതാണ് ദേശീയ വ്യാപകമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ക്ലേവിന്റെ ഭാഗമായി വിദ്യാര്‍ഥി പ്രതിഭകള്‍ ഭാവി വിദ്യാഭ്യാസ ചിന്തകള്‍ പങ്കുവെച്ച അക്കാദമിക് സെമിനാര്‍, സുഹൈല്‍ ഷൗക്കത്ത് കശ്മീര്‍ നയിച്ച ലീഡര്‍ഷിപ്പ് സെഷന്‍, സ്റ്റുഡന്‍സ് അസംബ്ലി തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി.

മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി എ ഒ. വി എം റഷീദ് സഖാഫി, അസോസിയേറ്റ് ഡയറക്ടര്‍ മുഹമ്മദ് ദില്‍ഷാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ മഹമൂദ്, അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് ഷാഫി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ പി സിറാജുദ്ദീന്‍, അബ്ദുല്‍ മജീദ് ഇര്‍ഫാനി, ജബ്ബാര്‍ സഖാഫി, പ്രിന്‍സിപ്പല്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ സംബന്ധിച്ചു.

 

 

Latest