Connect with us

Kerala

യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് നല്‍കിയിട്ടുള്ളത്. എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണവും കൂടി നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് നല്‍കിയിട്ടുള്ളത്. എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണവും കൂടി നല്‍കി.

കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും മന്ത്രിമാരും വകുപ്പു വിഭജനവും കീറാമുട്ടിയായി കിടക്കുകയായിരുന്നു. വകുപ്പ് വിഭജനത്തിലെ തര്‍ക്കമാണ് പ്രതിസന്ധിക്കിടയാക്കിയത്. സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല.

മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് പാലാ എം എല്‍ എ മാണി സി കാപ്പനും രംഗത്തെത്തിയിരുന്നുവെങ്കിലും ലഭിച്ചില്ല. മന്ത്രിയാക്കാത്തതിന് പിന്നില്‍ യു ഡി എഫിലെ ഒരു ഘടകകക്ഷിയാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം നല്‍കാമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍, ജയിച്ച് കഴിഞ്ഞപ്പോള്‍ ക്യാബിനറ്റ് പദവിയെ ഒരു ഘടകകക്ഷി എതിര്‍ത്തു. അത് ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഒറ്റ എം എല്‍ എ മാത്രം ഉള്ളപ്പോള്‍ കൂടുതല്‍ മന്ത്രി സ്ഥാനം നല്‍കാനാകില്ലെന്നും തങ്ങള്‍ക്ക് കൂടുതല്‍ എം എല്‍ എമാരുണ്ടായിട്ടും അധിക മന്ത്രി സ്ഥാനം കിട്ടുന്നില്ലെന്നും ഘടകക്ഷി നേതാവ് പരാതി പറഞ്ഞുവെന്നും കിട്ടിയ അവസരം കോണ്‍ഗ്രസ്സ് മുതലാക്കിയെന്നും മാണി സി കാപ്പന്‍ ആരോപിച്ചു.

 

 

Latest