Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഗണ്മാന്മാര്‍ മര്‍ദിച്ച സംഭവം: എസ് ഐ ടി അന്വേഷണം ആരംഭിച്ചു

അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി. ഷൗക്കത്തലിയും സംഘവും ഇന്ന് ആലപ്പുഴയിലെത്തും.

Published

|

Last Updated

ആലപ്പുഴ | രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് നടത്തിയ നവകേരള യാത്രക്കിടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണം ആരംഭിച്ചു. ആദ്യ അന്വേഷണ സംഘങ്ങള്‍ നല്‍കിയ രണ്ട് റിപോര്‍ട്ടുകളും എസ് ഐ ടി പരിശോധിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി. ഷൗക്കത്തലിയും സംഘവും ഇന്ന് ആലപ്പുഴയിലെത്തും. മര്‍ദനമേറ്റ നിയുക്ത എം എല്‍ എ. എ ഡി തോമസ്, അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരുടെ മൊഴി സംഘം രേഖപ്പെടുത്തും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ തേടും. 15 ദിവസം കൊണ്ട് അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ് പി. ഷൗക്കത്തലി മേല്‍നോട്ടം വഹിക്കുന്ന ഏഴംഗ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണ്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനിടയില്‍ 15 ദിവസമാകുമ്പോള്‍ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

 

Latest