Connect with us

darul khair home

ദാറുൽ ഖൈർ സമർപ്പണം ഹൃദ്യമായി

സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ദാറുൽ ഖൈർ സമർപ്പിച്ചു.

Published

|

Last Updated

മലപ്പുറം | കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ദാറുൽ ഖൈറിന്റെ സമർപ്പണം ഹൃദ്യമായി. കോഡൂർ സർക്കിളിലെ ചോലക്കൽ വലിയ പറമ്പിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ദാറുൽ ഖൈർ സമർപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി എം മുസ്തഫ കോഡൂർ, സോൺ ജനറൽ സെക്രട്ടറി പി സുബൈർ, എസ് വൈ എസ്  ജില്ലാ സെക്രട്ടറിമാരായ സയ്യിദ് മുർതള ശിഹാബ് സഖാഫി, പി പി മുജീബുർറഹ്‌മാൻ, സോൺ പ്രസിഡൻ്റ് എം ദുൽഫുഖാർ സഖാഫി, ഹംസ ബാഖവി സംസാരിച്ചു.

പി എൻ കുഞ്ഞറമു ഹാജി, കെ സ്വാലിഹ് ഹാജി, എം കെ അബ്ദുൽ സലാം, ബദറുദ്ദീൻ എം കെ, വാർഡ് മെമ്പർ ടി അജ്മൽ, പി ഫാസിർ, കെ ടി ബീരാൻ കുട്ടി മുസ്‌ലിയാർ, സി എച്ച് ആർ കുട്ടി മൗലവി സംബന്ധിച്ചു.

---- facebook comment plugin here -----

Latest