Connect with us

National

വിമാന യാത്രക്കെത്തിയ കോണ്‍ഗ്രസ് നേതാവിനെ തടഞ്ഞു

ഡല്‍ഹി വിമാനത്താവളത്തില്‍ പവന്‍ ഖേരയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| റായ്പൂര്‍ വിമാന യാത്രയ്ക്കിടെ കോണ്‍ഗ്രസ് മീഡിയ ചെയര്‍മാന്‍ പവന്‍ ഖേരയെ ഡല്‍ഹി പോലീസ് തടഞ്ഞു. ലഗേജ് പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ടാണ്‌ വിമാന അധികൃതര്‍ തടഞ്ഞത്. തുടര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

എന്നാല്‍ പവന്‍ ഖേരയെ റായ്പൂരിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന നിര്‍ദേശമുണ്ടെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചതിന് ഖേരയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.അടുത്തിടെ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചിരുന്നു.

ഡല്‍ഹി വിമാനത്താവളത്തില്‍ പവന്‍ ഖേരയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു.  വെള്ളിയാഴ്ച മുതല്‍ നടക്കുന്ന പാര്‍ട്ടി പ്ലീനറി സമ്മേളനത്തിന് പോകുകയായിരുന്നു ഖേര.

---- facebook comment plugin here -----

Latest