Connect with us

Indian National Congress

ദേശീയ തലത്തില്‍ ആശയം പഠിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

താഴെത്തട്ട് മുതല്‍ എല്ലാ തലത്തിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ പഠന ക്ലാസുകള്‍ നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സംഘടനയുടെ ആശയങ്ങള്‍ പഠിപ്പിക്കാന്‍ നിരന്തര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താഴെത്തട്ട് മുതല്‍ എല്ലാ തലത്തിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ പഠന ക്ലാസുകള്‍ നടത്തും. സര്‍ക്കാറിന്റെ പ്രചരണങ്ങളെ ചെറുക്കാനുള്ള പഠനക്ലാസുകളും ഉണ്ടാവും. താഴേക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിശീലനവും ഇതിന്റെ ഭാഗമായി ഉണ്ടാവും.

കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പ്രവര്‍ത്തക സമിതി യോഗം നേരിട്ട് നടക്കുന്നത്. നാല്‍പ്പതോളം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

Latest