Connect with us

congress

തിരുവനന്തപുരത്തെ പ്രമുഖ നേതാവ് എം എ ലത്തീഫിനെ കോൺഗ്രസ് പുറത്താക്കി

എ​ ഗ്രൂപ്പുകാരനായ ലത്തീഫ്, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ ജനകീയ നേതാവ് എം എ ലത്തീഫിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ പി സി സി സെക്രട്ടറിയായിരുന്നു. സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. സസ്പെൻഷനിലായിരുന്നു. എ​ ഗ്രൂപ്പുകാരനായ ലത്തീഫ്, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ്.

പ്രതിപക്ഷ നേതാവിന്റെ മുതലപ്പൊഴി സന്ദർശനത്തിൽ നിന്ന് പ്രവർത്തകരെ വിലക്കിയതിനാണ് ലത്തീഫിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷന് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച മർദനമേറ്റത് വിവാദമായിരുന്നു. ഇതിന് പിന്നിൽ ലത്തീഫാണെന്നായിരുന്നു ആരോപണം. ഇതോടെയാണ് പുറത്താക്കലിലെത്തിയത്.

നേരത്തേ ലത്തീഫിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വനിതകളടക്കം നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. തലസ്ഥാനത്തെ കോൺ​ഗ്രസിന്റെ പല സമരങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ലത്തീഫാണ്. മികച്ച സംഘാടകൻ കൂടിയാണ് അദ്ദേഹം.

---- facebook comment plugin here -----

Latest