Connect with us

Kerala

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു

ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി വിലയില്‍ മാറ്റമില്ല

Published

|

Last Updated

കൊച്ചി|വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപയാണ് കുറച്ചത്. വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1671 രൂപയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. .ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ വാണിജ്യ പാചക വാതക സിലിണ്ടറിന് 58.5 രൂപയാണ് കുറഞ്ഞത്. മുബൈയില്‍ 58 രൂപയും ചെന്നൈയില്‍ 57.7 രൂപയുമാണ് കുറഞ്ഞത്.19 കിലോയുടെ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും.

 

 

---- facebook comment plugin here -----

Latest