Connect with us

Kerala

നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ടു പേര്‍ പിടിയില്‍; കോടതിയില്‍ ഹാജരാക്കും

മൂര്‍ക്കനാട് സ്വദേശി മുഹമ്മദാലി, വേങ്ങാട് സ്വദേശി ഹംസ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Published

|

Last Updated

മലപ്പുറം| നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൂര്‍ക്കനാട് സ്വദേശി മുഹമ്മദാലി, വേങ്ങാട് സ്വദേശി ഹംസ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതികളില്‍ നിന്ന് ഒരു നാടന്‍ തോക്ക്, രണ്ട് വെടിയുണ്ടകള്‍, ഒരു കാലി കെയ്‌സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാന്‍ ഉള്ള കത്തികള്‍, ഒരു ബൈക്ക് എന്നിവയും പിടികൂടി.

പ്രതികളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. പിന്നാലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Latest