Kerala
പാലക്കാട്ടെ എ ഗ്രൂപ്പ് യോഗത്തെ കുറിച്ച് അറിവില്ല; രാഹുലിനെതിരെ എടുത്തത് ഉചിതമായ നടപടി: സണ്ണി ജോസഫ്
പാലക്കാട്ട് എംഎല്‍എ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ്

കണ്ണൂര്‍ | ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ എ ഗ്രൂപ്പ് നേതാക്കള്‍ പാലക്കാട്ട് രഹസ്യ യോഗം ചേര്‍ന്നതിന്റെ വിവരങ്ങള്‍ അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംഘടനയെടുത്തത് ഉചിതമായ തീരുമാനമാണെന്നും പാലക്കാട്ട് എംഎല്‍എ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നത്. രാഹുല്‍ മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്നാല്‍ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുപ്പിച്ചു കൊണ്ട് രാഹുലിനെ മണ്ഡലത്തില്‍ വീണ്ടും സജീവമാക്കാനാണ് നീക്കം