Connect with us

Kerala

പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

നേരത്തെ, നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വി എസ് ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ചുമതലകള്‍ രാജിവച്ചിരുന്നു.

Published

|

Last Updated

കൊച്ചി | ലോയേസ് കോണ്‍ഗ്രസ്സ് മുന്‍ നേതാവ് വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ കേസ്. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്.

നേരത്തെ, നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വി എസ് ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ചുമതലകള്‍ രാജിവച്ചിരുന്നു. കെ പി സി സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവച്ചത്. ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിതാ അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിനു പിന്നാലെയായിരുന്നു രാജി.

ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ചന്ദ്രശേഖരനെ കൂടാതെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest