Connect with us

Kerala

പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാമ്പത്തിക തര്‍ക്കം

തട്ടികൊണ്ടുപോയ അബിഗേലിനെ ചിറക്കരയിലുള്ള പത്മകുമാറിന്റെ ഫാംഹൗസിലാണ് താമസിപ്പിച്ചതെന്നും സൂചനയുണ്ട്

Published

|

Last Updated

കൊല്ലം |  ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. പോലീസ് കാണിച്ച പത്തിലധികം ഫോട്ടോയില്‍ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. ചാത്തന്നൂര്‍ സ്വദേശി കെ ആര്‍ പത്മകുമാറും ഭാര്യയും മകളുമാണ് സംഭവത്തില്‍ പിടിയിലായത്. കുട്ടിയുടെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിലേക്ക് നയിച്ചതെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്

പത്മകുമാറിന്റെ മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ കിട്ടിയില്ലെന്നു മാത്രമല്ല പണവും തിരിച്ചുനല്‍കിയില്ല. ഒരു വര്‍ഷത്തോളം പണത്തിനായി റെജിയെ ബന്ധപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പോലീസിനോട് പറഞ്ഞത്.

തട്ടികൊണ്ടുപോയ അബിഗേലിനെ ചിറക്കരയിലുള്ള പത്മകുമാറിന്റെ ഫാംഹൗസിലാണ് താമസിപ്പിച്ചതെന്നും സൂചനയുണ്ട്. റെജിയേയും കുടുംബത്തേയും സമ്മര്‍ദത്തിലാക്കി പണം ഈടക്കാനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്നുമാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂര്‍ പോലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.