Kerala
കേന്ദ്രം സംവരണം അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി
റാപ്പര്‍ വേടനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

പാലക്കാട് | കേന്ദ്ര സര്‍ക്കാര്‍ സംവരണം അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മലമ്പുഴയില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ എസ് സി- എസ് ടി സ്‌കോളര്‍ഷിപ്പുകള്‍ വെട്ടികുറക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എസ് സി- എസ് ടി വിദ്യാര്‍ഥികള്‍ ജാതി വിവേചനം നേരിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്സി- എസ്ടി സംഗമം നടത്തിയത്.
വേടന്‍, ആര്‍ എല്‍ വി രാമകൃഷ്ണന്‍, നഞ്ചിയമ്മ തുടങ്ങി നിരവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ എസ് സി- എസ് ടി മേഖലയില്‍ സ്വീകരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ചടങ്ങിനെത്തിയ മുഖ്യമന്ത്രി റാപ്പര്‍ വേടനെ അഭിവാദ്യം ചെയ്താണ് വേദിയിലേക്ക് കയറിയത്. ഗായിക നഞ്ചിയമ്മ ഉള്‍പെടെയുള്ളവര്‍ എസ് സി- എസ് ടി വിഭാഗങ്ങളുടെ പുരോഗതിക്കായി തങ്ങളുടെ ആശയങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ വെച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.