Connect with us

Kasargod

പോക്‌സോ കേസില്‍ പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍

ചോയ്യംകോട് പോണ്ടിയിലെ സി പ്രശാന്തിയെ (42) യാണ് നീലേശ്വരം സി ഐ. നിബിന്‍ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.

Published

|

Last Updated

നീലേശ്വരം | നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ചോയ്യംകോട് പോണ്ടിയിലെ സി പ്രശാന്തിയെ (42) യാണ് നീലേശ്വരം സി ഐ. നിബിന്‍ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.

ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വിചാരണ നടന്നു കൊണ്ടിരിക്കുന്ന പോക്‌സോ കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചുവെന്നാണ് കേസ്.

കോടതിയില്‍ അനുകൂല മൊഴി നല്‍കിയാല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും ഇതു സംബന്ധിച്ച് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.

 

Latest