Kerala
മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല; വിധി വൈകിപ്പിച്ചതില്‍ അസ്വാഭാവികതയുണ്ട്: രമേശ് ചെന്നിത്തല
ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം | ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണ്. അതില്‍ നിന്ന് രക്ഷപെടാനാണ് ഭേദഗതി കൊണ്ടുവന്നത്. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ട്. ലോകായുക്ത വിധി വൈകിച്ചത് തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
---- facebook comment plugin here -----