Connect with us

Kuwait

മന്ത്രിസഭ രാജിവച്ചു; കുവൈത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

ധനമന്ത്രി അബ്ദുല്‍ വഹാബ് അല്‍ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അല്‍ ഷിത്താന്‍ എന്നിവര്‍ക്കെതിരെ ഇന്ന് പാര്‍ലിമെന്റില്‍ കുറ്റവിചാരണാ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിമാരുടെ രാജി.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിസൃഷ്ടിച്ച് മന്ത്രിസഭ രാജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹ് ഉള്‍പ്പെടെ ആണ് കിരീടവകാശി ഷെയ്ഖ് മിഷ് അല്‍ അഹമദ് അല്‍ സബാഹിന് രാജി സമര്‍പ്പിച്ചത്. ധനമന്ത്രി അബ്ദുല്‍ വഹാബ് അല്‍ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അല്‍ ഷിത്താന്‍ എന്നിവര്‍ക്കെതിരെ ഇന്ന് പാര്‍ലിമെന്റില്‍ കുറ്റവിചാരണാ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിമാരുടെ രാജി.

കഴിഞ്ഞ വര്‍ഷം സെപ്തബര്‍ 29 നു നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ പുത്രനായ ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മന്ത്രിസഭ നിലവില്‍ വന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഒക്ടോബര്‍ 5 ന് മന്ത്രിസഭ രൂപവത്കരിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം മന്ത്രിമാരും മന്ത്രിസഭയില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഒക്ടോബര്‍ 17 ന് നിലവിലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

2022 ജൂലൈ 24 നാണ് ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ രാജിയെ തുടര്‍ന്ന് 67 കാരനായ ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ചു കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

 

---- facebook comment plugin here -----

Latest