Connect with us

KERALA BUDGET

കേരളത്തെ വലിയ വികസനത്തിലേക്ക് എത്തിക്കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും: ധനമന്ത്രി

പ്രതിപക്ഷത്തിന്റെ സഹകരണവും പ്രതീക്ഷിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | കേരളത്തെ വലിയ വികസനത്തിലേക്ക് എത്തിക്കാനുള്ള ഒരു ബജറ്റാകും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ദീര്‍ഘകാലം ലക്ഷ്യമിട്ടുള്ള ബജറ്റാകുമതെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനായി ഔദ്യോഗിക വസതിയില്‍ നിന്നും നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള നിര്‍ദേശങ്ങളാകും ബജറ്റിലുണ്ടാകുക. കഴിഞ്ഞ തവണ അവതരിപ്പിച്ചത് പുതുക്കിയതിന്റെ രേഖ മാത്രം ചേര്‍ത്താണ്. ബജറ്റില്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും സഹകരണം പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ വികസനമാണ് ലക്ഷ്യം. സി പി എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും നയം ഉയര്‍ത്തിപ്പിടിച്ചാകും ബജറ്റെന്നും മന്ത്രി പറഞ്ഞു.