Kerala
ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം ലഭിച്ചില്ല; കോഴിക്കോട് വിലങ്ങാട് കോണ്‍ഗ്രസ്, ബിജെപി ഹര്‍ത്താല്‍ തുടങ്ങി
രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍

കോഴിക്കോട്|കോഴിക്കോട് വിലങ്ങാട് ഇന്ന് കോണ്‍ഗ്രസ്, ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. വിലങ്ങാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം കിട്ടിയില്ലെന്നും ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും നിരവധി ആളുകളെ പുറത്താക്കി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ആരോപിച്ചാണ് ഹര്‍ത്താല്‍.
സംഭവത്തില്‍ ഇന്നലെ വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായിരുന്നു.
---- facebook comment plugin here -----