Connect with us

Kerala

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും

തുടച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. കൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.

Published

|

Last Updated

തിരുവനന്തപുരം| ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകും. ഇന്നലെ ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. തുടച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. കൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.

ഉപാധികളോടെയാണ് ടി ജി മോഹന്‍ദാസിന് ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നല്‍കിയത്. മോഹന്‍ദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സമൂഹത്തില്‍ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പെരുമാറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു ടി ജി മോഹന്‍ദാസിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍.

Content Highlights:
TG Mohandas will appear before investigating officers today as part of his conditional bail. The case relates to derogatory remarks made against students who protested in Delhi. The Trivandrum ACJM court granted him bail with strict conditions including regular police appearances.

 

Latest