Connect with us

Encounter in Kashmir

കശ്മീരില്‍ ഭീകരരെ വധിച്ചു

സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വധിച്ചു. പുല്‍വാമയില്‍ മാര്‍ച്ചിലും ഏപ്രിലിലുമായി അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണ പരമ്പര നടത്തിയ അല്‍ ബദര്‍ തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

ഇവരില്‍ നിന്ന് രണ്ട് എ കെ 47 തോക്കുകള്‍ കണ്ടെത്തി. പുല്‍വാമയിലെ മിത്രിഗാം പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. ബുധനാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശവാസികളായ ഐജാസ് ഹാഫിസ്, ശാഹിദ് അയ്യൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest