Connect with us

International

പ്രധാനമന്ത്രി ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഹൂത്തികൾ

വ്യാഴാഴ്ച നടന്ന ആക്രമണത്തിന് നാല് ദിവസം മുൻപ് സൻആയിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 90-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Published

|

Last Updated

സൻആ | യെമനിലെ ഹൂത്തികളുടെ പ്രധാനമന്ത്രി ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു. തലസ്ഥാനമായ സൻആയിൽ വെച്ചാണ് ആക്രമണം നടന്നതെന്നാണ് ഹൂത്തികൾ അറിയിക്കുന്നത്. ഗസ്സയിലെ ഫലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൂത്തികൾ ഇസ്റാഈലിനും പാശ്ചാത്യ കപ്പലുകൾക്കും നേരെ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടിയായി ഇസ്റാഈൽ ഹൂത്തി താവളങ്ങൾ ലക്ഷ്യമിട്ട് നിരവധി തവണ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

ഫലസ്തീനികൾക്കുള്ള തങ്ങളുടെ പിന്തുണയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇസ്റാഈൽ ആക്രമണങ്ങൾക്കാകില്ലെന്ന് ഹൂത്തികൾ ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിന് നാല് ദിവസം മുൻപ് സൻആയിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 90-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച ഹൂത്തികളുടെ പ്രസിഡൻഷ്യൽ കൊട്ടാരം ഉൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ സൈന്യം അറിയിച്ചു.

Latest