Kerala
സാങ്കേതിക തകരാര്‍ പരിഹരിച്ചു; എയര്‍ ഇന്ത്യാ വിമാനം വൈകിട്ട് ദമ്മാമിലേക്ക് പറക്കും
വിമാനത്തിലെ പൈലറ്റടക്കമുള്ള ജീവനക്കാര്‍ക്ക് മാറ്റമുണ്ടാകും.

തിരുവനന്തപുരം | കരിപ്പൂരില്‍ നിന്നും ദമ്മാമിലേക്ക് പോകവെ തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. യാത്രക്കാരെ അതേ വിമാനത്തില്‍ നാല് മണിക്ക് ദമ്മാമിലേക്ക് കൊണ്ടുപോകും. വിമാനത്തിലെ പൈലറ്റടക്കമുള്ള ജീവനക്കാര്‍ക്ക് മാറ്റമുണ്ടാകും.
ദമ്മാമിലേക്ക് രാവിലെ 09:44 ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് അടിയന്തിമായി തിരുവനന്തപുരത്ത് ഇറക്കിയത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള്‍ മൂലം തിരുവന്തപുരത്തേക്ക് ലാന്‍ഡിംഗ് മാറ്റുകയായിരുന്നു.ഉച്ചക്ക് 12:15ന് വിമാനം തിരുവനതപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.