National
സാങ്കേതികത്തകരാർ: ഡൽഹി- ലണ്ടൻ വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ
എയർ ഇന്ത്യയുടെ ബോയിംഗ് 787-9 വിമാനമാണ് സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായി സർവീസ് റദ്ദാക്കിയത്

ന്യൂഡൽഹി | സംശയാസ്പദമായ സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ബോയിംഗ് 787-9 വിമാനമാണ് സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായി ടേക്ക് ഓഫ് റൺ നിർത്തലാക്കിയത്. പരിശോധനകൾക്കായി വിമാനം ബേയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
സാങ്കേതിക പ്രശ്‌നത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ആവർത്തിച്ച എയർ ഇന്ത്യ, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് ക്രമീകരണമേർപ്പെടുത്തി.
---- facebook comment plugin here -----