Connect with us

flight protest

വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

ഫര്‍സിന്‍ മജീദിനെ സസ്‌പെന്‍ഡ് ചെയ്തത് 15 ദിവസത്തേക്ക്

Published

|

Last Updated

കണ്ണൂര്‍ | വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന്‍ ഫര്‍സിന്‍ മജീദിന് സസ്‌പെന്‍ഷന്‍. 15 ദിവസത്തേക്കാണ് ഫര്‍സിനെ മട്ടന്നൂരിലെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഡി പി ഐയുടെ നിര്‍ദേശ പ്രകാരം ഡി ഡി ഇ കെ ബിന്ദു ഇന്ന് രാവിലെ സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂളിലെ രജിസ്റ്റര്‍ അടക്കമുള്ള പരിശോധിച്ചു. ഇന്നലെ ഉച്ചക്ക് ഫര്‍സിന്‍ ലീവ് എടുത്തതായി രജിസ്റ്ററില്‍ നിന്ന് ബോധ്യമായെന്ന് ഡി ഡി ഇ പറഞ്ഞു.