First Gear
രണ്ട് ലക്ഷം യൂണിറ്റ് ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ട് ടാറ്റ പഞ്ച്
ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ സിഎന്‍ജി വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂഡല്‍ഹി| 2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് ലോഞ്ച് ചെയ്തത്. നിലവില്‍ നാല് വേരിയന്റുകളിലാണ് പഞ്ച് വാഗ്ദാനം ചെയ്യുന്നത്. പഞ്ച് വിപണിയില്‍ അവതരിപ്പിച്ച് 20 മാസങ്ങള്‍ക്ക് ശേഷം 2,00,000 യൂണിറ്റ് ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. നിലവില്‍, ബ്രാന്‍ഡിന്റെ എസ്യുവി ലൈനപ്പിലെ ഏറ്റവും അവസാനത്തെ അംഗവും ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലുമാണ് പഞ്ച്.
ഈ കോംപാക്റ്റ് എസ്യുവിക്ക് 82 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ബിഎസ്6 ഫേസ്-2 അപ്ഡേറ്റ് ചെയ്ത 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ സിഎന്‍ജി വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2023 ഓട്ടോ എക്സ്പോയില്‍ നിര്‍മ്മാതാവ് പഞ്ച് സിഎന്‍ജി പ്രദര്‍ശിപ്പിച്ചിരുന്നു. ആള്‍ട്രോസ് സിഎന്‍ജിക്ക് ശേഷം ഇരട്ട സിഎന്‍ജി സിലിണ്ടര്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന കമ്പനിയുടെ രണ്ടാമത്തെ ഓഫറാണിത്.