Malappuram
താനൂര്‍ ബോട്ടപകടം: മരണ വീടുകളില്‍ സമാശ്വാസവുമായി മുസ്ലിം ജമാഅത്ത് നേതാക്കള്‍
സന്തപ്ത കുടുംബങ്ങളെയും ബന്ധുക്കളെയും നേരില്‍ കണ്ട് ആശ്വാസമേകി വിവിധ ഖബര്‍സ്ഥാനുകളില്‍ ജനാസ നിസ്‌കാരവും പ്രത്യേക പ്രാര്‍ഥനയും നടത്തി.

പരപ്പനങ്ങാടി | ഒട്ടുംപുറം താനൂര്‍ തൂവല്‍ കടവിലുണ്ടായ ബോട്ടപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളില്‍ സമാശ്വാസവുമായി കേരള മുസ്ലിം ജമാഅത്ത് ജില്ല സാരഥികള്‍. ചെട്ടിപ്പടി-ആനപ്പടി, പുത്തന്‍ കടപ്പുറം, ചിറമംഗലം, ഓലപ്പീടിക തുടങ്ങിയ സ്ഥലങ്ങളിലെ മരണ വീടുകളിലാണ് നേതാക്കള്‍ സമാശ്വാസവുമായി എത്തിയത്.
സന്തപ്ത കുടുംബങ്ങളെയും ബന്ധുക്കളെയും നേരില്‍ കണ്ട് ആശ്വാസമേകി വിവിധ ഖബര്‍സ്ഥാനുകളില്‍ ജനാസ നിസ്‌കാരവും പ്രത്യേക പ്രാര്‍ഥനയും നടത്തി.
ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി, കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, സി കെ യു മൗലവി മോങ്ങം, സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, ബശീര്‍ ഹാജി പടിക്കല്‍, കെ പി ജമാല്‍ കരുളായി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എ മുഹമ്മദ് പറവൂര്‍, എ അലിയാര്‍ ഹാജി, മുഹമ്മദ് ഹാജി മുന്നിയൂര്‍, സയ്യിദ് മുത്തു തങ്ങള്‍, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി സഖാഫി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി, ശരീഫ് സഅദി, ഇബ്‌റാഹീം ബാഖവി, സുഹൈല്‍ നുസ്രി, സൂപ്പിക്കുട്ടി സഖാഫി, യൂസഫ് സഖാഫി മൂത്തേടം, സയ്യിദ് മുഹ്‌സിന്‍ ജിഫ്രി, ശാഹിദ് ചെട്ടിപ്പടി, അബ്ദുല്ല സഖാഫി, മുജീബ് മിസ്ബാഹി സംബന്ധിച്ചു.