Connect with us

National

എസ് ഐ ആര്‍ നിര്‍ത്തിവെക്കണം; തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്

വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനമായത്.

Published

|

Last Updated

ചെന്നൈ | രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നിര്‍ത്തിവെക്കുന്നതിന് ഇടപെടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹരജി നല്‍കാനൊരുങ്ങി തമിഴ്‌നാട്. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനമായത്.

49 പാര്‍ട്ടികളുടെ പ്രതിനിധികള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തുവെന്ന് ഡി എം കെ വ്യക്തമാക്കി. യോഗത്തില്‍ എസ് ഐ ആറിനെതിരായ പ്രമേയം പാസാക്കി. ബി ജെ പി, എ ഐ എ ഡി എം കെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. തമിഴക വെട്രി കഴകം (ടി വി കെ), നാം തമിഴര്‍ കച്ചി (എന്‍ ടി കെ), അമ്മ മക്കള്‍ മുന്നേട്ര കഴകം (എ എം എം കെ) പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തതുമില്ല.

2026ലെ തിരഞ്ഞെടുപ്പിനു ശേഷം എസ് ഐ ആര്‍ പ്രാവര്‍ത്തികമാക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനായി പ്രവര്‍ത്തിക്കുകയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിക്കുന്നു.