Kozhikode
പ്രതിഭാ സംഗമം
എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് | നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ, എന്‍ എം എം എസ്, യു എസ് എസ് എന്നിവയില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ഡി ഇ ഒ. അസീസ് പ്രതിഭകള്‍ക്കും കണ്‍വീനര്‍മാരായ പി ഹാഷിഫ്, വി കെ പ്രജിന എന്നിവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റര്‍ കെ വി പ്രേമചന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ഇ ടി ദിനേശ് കുമാര്‍, സന്നിധ ഹരി, എം സ്വപ്‌ന, ടി റംസീന, വി കെ സന്തോഷ് കുമാര്‍, എന്‍ ബി ഷാജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പി ടി എ പ്രസിഡന്റ് എന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഗിരീഷ് കുമാര്‍ സ്വാഗതവും വിജയോത്സവം കണ്‍വീനര്‍ പി ഹാഷിഫ് നന്ദിയും പറഞ്ഞു.