Connect with us

Kerala

എസ് വൈ എസ്: പരിസ്ഥിതി ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് എറണാകുളത്ത്

രാവിലെ പത്തിന് മന്ത്രി രാജീവ് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കൊച്ചി | “നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തിൽ എസ് വൈ എസ് ഇന്ന് മുതൽ ഈ മാസം പത്ത് വരെ പരിസ്ഥിതി ക്യാമ്പയിൻ ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് എറണാകുളം കളമശ്ശേരി എച്ച് എം ടി കവലയിൽ വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും.
ക്യാമ്പയിനിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ലക്ഷം കാർബൺ ന്യൂട്രൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ ആശയങ്ങൾ കേന്ദ്രീകരിച്ച് 7,000 യൂനിറ്റ് കേന്ദ്രങ്ങളിലും പള്ളികൾ, മദ്്റസകൾ തുടങ്ങിയ പൊതുഇടങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക കാർഷിക കൂട്ടായ്മകൾ സംഘടിപ്പിച്ച് സംഘകൃഷികൾ ആരംഭിക്കും. പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് അടുക്കള ത്തോട്ടങ്ങൾ നിർമിക്കും.

“പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്ന ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി പ്രമേയം ക്യാമ്പയിനിന്റെ ഭാഗമായി പ്രചരിപ്പിക്കും. ഇന്ന് നടക്കുന്ന പരിപാടിയിൽ യുവ കർഷകരെ ആദരിച്ച് വിത്തും കൈക്കോട്ടും മന്ത്രി വിതരണം ചെയ്യും.

എസ് വൈ എസ് സംസ്ഥാന സാമൂഹികം പ്രസിഡന്റ് വി അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിക്കും. കെ എസ് എം ഷാജഹാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ എ ജാഫർ, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി, ഫിനാൻസ് സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി, ഡോ. എ ബി അലിയാർ, എം എം അബ്ദുർറഹ്്്മാൻ സഖാഫി, നാസർ പാണ്ടിക്കാട്, അഡ്വ. ശ്രീജിത്ത്, ഷാജു കൊളുത്തുവയൽ, അഹ്്മദ് കബീർ ബാഖവി, കരീം മണക്കാടൻ, നൗഫൽ വട്ടേക്കുന്നം, വി കെ ജലാൽ, ശമീർ കൊച്ചി സംബന്ധിക്കും.

Latest