Malappuram
എസ് വൈ എസ് മലപ്പുറം സോണ്‍; സ്വാതന്ത്ര്യ ദിന സമ്മേളനം ചൊവ്വാഴ്ച
വൈകുന്നേരം 4ന് പൂക്കോട്ടൂര്‍ സ്വാതന്ത്ര്യപ്പോരാളികളുടെ ഖബറിടത്തില്‍ സിയാറത്ത് നടക്കും

മലപ്പുറം | ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ സ്വാതന്ത്ര്യ ദിന സമ്മേളനം അടുത്ത ചൊവ്വാഴ്ച പൂക്കോട്ടൂരില്‍ നടക്കും. വൈകുന്നേരം 4ന് പൂക്കോട്ടൂര്‍ സ്വാതന്ത്ര്യപ്പോരാളികളുടെ ഖബറിടത്തില്‍ സിയാറത്ത് നടക്കും.
തുടര്‍ന്ന് പിലാക്കലില്‍ നിന്നും പൂക്കോട്ടൂര്‍ യുദ്ധസ്മാരക ഗെയ്റ്റ് വരെ റാലി നടക്കും.വൈകുന്നേരം 5 ന് നടക്കുന്ന സമ്മേളനം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ശക്കീര്‍ അരിമ്പ്ര ഉദ്ഘാടനം നിര്‍വഹിക്കും. പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മാഈല്‍ മാസ്റ്റര്‍ മുഖ്യാതിഥിയാവും. സോണ്‍ സെക്രട്ടറി അബ്ബാസ് സഖാഫി കോഡൂര്‍ മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയുടെ സംഘാടനത്തിനായി 33 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ സോണ്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ : സയ്യിദ് അബൂബക്കര്‍ ഹൈദറൂസി പള്ളിമുക്ക്. വൈസ് ചെയര്‍മാന്‍മാര്‍ : നജ്മുദ്ധീന്‍ സഖാഫി മുണ്ടിത്തൊടിക, ആലിക്കുട്ടി മുസ്ലിയാര്‍ വെള്ളൂര്‍, സിദ്ധീഖ് ഹാജി പുല്ലാര. ജനറല്‍ കണ്‍വീനര്‍ :- മുഹമ്മദ് റിയാസ് സഖാഫി അറവങ്കര. ജോയിന്റ് കണ്‍വീനേഴ്സ് :ഹാഫിള് ഫൈസല്‍ സഖാഫി പുല്ലാര, സൈനുദ്ധീന്‍ ലത്വീഫി അറവങ്കര, സിദ്ധീഖ് പുല്ലാര. കോഡിനേറ്റര്‍ : സൈനുല്‍ ആബിദീന്‍ മുണ്ടിത്തൊടിക