Connect with us

National

അമേരിക്കയില്‍ നിന്നുണ്ടാവുന്നത് അവഹേളന പരാമര്‍ശം: ജോണ്‍ബ്രിട്ടാസ് എം പി

രാഷ്ട്രീയ നേത്യത്വമാണ് പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത്. അതിനുള്ള വേദി പാര്‍ലമെന്റാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | അവഹേളനത്തിന് തുല്യമായ പരാമര്‍ശങ്ങളാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് സി പി എം രാജ്യസഭാ ഉപനേതാവ് ജോണ്‍ ബ്രിട്ടാസ് എം പി. 1972 ലെ സിംല കരാറിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര രാജ്യത്തിനും ഒരിക്കലും ദഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഏതാനും സൈനിക ഉദ്യോഗസ്ഥന്മാരെയോ വിദേശകാര്യ സെക്രെട്ടറിയേയോ മാത്രം പത്രസമ്മേളനത്തിനയച്ചിട്ട് രാഷ്ട്രീയ നേതൃത്വത്തിനു കൈകഴുകാന്‍ കഴിയില്ല. രാഷ്ട്രീയ നേത്യത്വമാണ് പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത്. അതിനുള്ള വേദി പാര്‍ലമെന്റാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളെ വിളിക്കണം അഭിസംബോധന ചെയ്യണം പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കണം. സംഘര്‍ഷത്തില്‍ നമുക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നടുക്കുന്നതാണ്. സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് പറയുന്നത് കേവലപരമായിട്ടുള്ള ഒരു മര്യാദയാണ്. കഴിഞ്ഞ രണ്ട് യോഗങ്ങളിലും അതുണ്ടായില്ല.

പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനവും ഉണ്ടാകണം ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു.വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത് നല്ല കാര്യമാണ് ഈ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സെഷന്‍ വിളിച്ചുചേര്‍ക്കേണ്ടത് അനിവാര്യമാണ്. കാശ്മീര്‍ വിഷയം അന്താരാഷ്ട്ര വല്‍ക്കരിക്കപ്പെട്ടു എന്നുള്ള സൂചനകള്‍ വ്യക്തമാണ്. ഇത് സംബന്ധിച്ച് ഒരുപാട് പുകമറയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest