Connect with us

Kerala

എസ് വൈ എസ് ജനാധിപത്യ സംരക്ഷണ സമ്മേളനം: വഖ്ഫ് ഭേദഗതി കേന്ദ്രം പിൻവലിക്കണം- എസ് വൈ എസ്

വഖ്ഫിനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ

Published

|

Last Updated

മലപ്പുറം | വഖ്ഫിനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ്; മതം, രാഷ്ട്രീയം- ജനാധിപത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖ്ഫ്‌ പോലെ പ്രധാനമാണ് അതിന്റെ സംരക്ഷണവും. ഇസ്‌ലാം വിശ്വാസത്തിലെ ഒരു പ്രധാന ഭാഗമാണ് വഖ്ഫ്. ഇസ്‌ലാമിക നിയമത്തിന്റെ ഭാഗമായ ഇതിൽ ഇടപെടാനോ മാറ്റം വരുത്താനോ പാടില്ല. അതുകൊണ്ട് തന്നെ അതിനെ സംരക്ഷിക്കൽ ഒരു വിശ്വാസിയുടെ കടമയാണ്. പണ്ട് മുതൽക്കെ വഖ്ഫ് ഇവിടെ നിലനിന്നുപോന്നിട്ടുണ്ട്. പോർച്ചുഗീസുകാരും യൂറോപ്യന്മാരും മതമുള്ളവനും മതമില്ലാത്തവനും ഇവിടെ ഭരിച്ചിട്ടുണ്ട്. അവരാരും ഇസ്‌ലാമിക നിയമങ്ങൾക്കെതിരെ ഇറങ്ങിവന്നിട്ടില്ല.

എന്നാൽ, ഇപ്പോൾ വഖഫ് ബില്ല് ഭേദഗതിയിലൂടെ ചില അജൻഡകൾ ഒളിച്ച് കടത്താൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ മതേതരത്വത്തെയും ഭരണഘടനയെയും വഖ്ഫ് ഭേദഗതിയിലൂടെ തകർക്കുകയാണ്. വഖ്ഫ് സംരക്ഷണം ഇസ്്ലാം വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. ഇസ്‌ലാം വിശ്വാസികൾ ഇക്കാര്യത്തിൽ കരുതലോടെ നിൽക്കണമെന്നും പൊൻമള ഉസ്താദ് പറഞ്ഞു. ഭരണഘടന വകവെച്ചു നൽകുന്ന അവകാശങ്ങളെ ഹനിക്കുകയും രാജ്യത്തെ പൗരന്മാരെ അപരവത്്കരിക്കുകയും ചെയ്യുന്ന വഖ്്ഫ് ഭേദഗതി നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ജനാധിപത്യ സംരക്ഷണ സമ്മേളനം ആവശ്യപ്പെട്ടു.

കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം, മുഹമ്മദലി കിനാലൂർ, ഉമർ ഓങ്ങല്ലൂർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പി എം മുസ്തഫ കോഡൂർ, എ മുഹമ്മദ് പറവൂർ, എം അബൂബക്കർ പടിക്കൽ, സയ്യിദ് ജലാലുദ്ദീൻ ജീലാനി, കെ അബ്ദുൽ കലാം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, സി കെ സക്കീർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി, അബ്ദുൽമജീദ് അഹ്‌സനി ചെങ്ങാനി, പി കെ മുഹമ്മദ് ശാഫി സംബന്ധിച്ചു.

---- facebook comment plugin here -----

Latest