Connect with us

Kerala

സ്വപ്‌ന സുരേഷ് ജാമ്യത്തില്‍ പുറത്തിറങ്ങി; മോചനം ഒരു വര്‍ഷത്തിനും നാല് മാസത്തിനും ശേഷം

എന്തെങ്കിലും പറയാനുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് എല്ലാം പിന്നെപ്പറയാം എന്ന മറുപടി മാത്രമാണ് സ്വപ്‌നയില്‍ നിന്നുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം |  നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിച്ച പ്രതി സ്വപ്ന സുരേഷ് അട്ടക്കുളങ്ങര വനിത ജയിലില്‍നിന്നും ഇറങ്ങി. ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് മോചനം വൈകാന്‍ കാരണമായത്. ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

ഇന്ന് രാവിലെ സ്വപ്‌ന സുരേഷിന്റെ മാതാവ് ജയിലിലെത്തി ജാമ്യ രേഖകള്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി. തുടര്‍ന്ന് രാവിലെ 11.30ഓടൊണ് സ്വപ്‌ന സുരേഷ് പുറത്തിറങ്ങിയത്. സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന സുരേഷ് പുറത്തിറങ്ങുന്നത്. മാതാവിന്റെ കൈപിടിച്ചാണ് സ്വപ്‌ന സുരേഷ് ജയിലിന് പുറത്തേക്കിറങ്ങിയത്. തുടര്‍ന്ന് പുറത്ത് സജ്ജമാക്കിയിരുന്ന വാഹനത്തില്‍ കയറി പോവുകയായിരുന്നു. സ്വപ്‌ന സുരേഷിന്‍രെ പ്രതികരണത്തിനായി മാധ്യമപ്പട തന്നെ പുറത്തുണ്ടായിരുന്നുവെങ്കിലും എന്തെങ്കിലും പറയാനുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് എല്ലാം പിന്നെപ്പറയാം എന്ന മറുപടി മാത്രമാണ് സ്വപ്‌നയില്‍ നിന്നുണ്ടായത്.

 

 

സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ അറസ്റ്റിലേക്ക് നയിച്ച നാള്‍ വഴികള്‍ ഇങ്ങനെ:

ജൂണ്‍ 30:നയതന്ത്ര ബാഗേജില്‍ സ്വര്‍ണം തിരുവനന്തപുരത്തെത്തുന്നു. ജൂലൈ 5 വരെ സംശയത്തെ തുടര്‍ന്ന് തടഞ്ഞുവെയ്ക്കുന്നു

ജൂലൈ 5ന്പരിശോധനയില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തുന്നു. പി എസ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നു

ജൂലൈ 6:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു. സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നു

ജൂലൈ 7:എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

ജൂലൈ 7:സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

ജൂലൈ 8:കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ജൂലൈ 8:സംശയം സന്ദീപിലേക്ക് ;സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ആറ് മണിക്കൂര്‍ ചോദ്യം ചെയ്യുന്നു…

ജൂലൈ 10:സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ.യ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

ജൂലൈ 11:കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ പൊലീസ് പിടിയാലാകുന്നു…

ജൂലൈ 12:സ്വര്‍ണക്കടത്തിലെ പ്രധാനി കണ്ണി കെ.ടി.റമീസ് പിടിയില്‍…

ജൂലൈ 14:ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു

ജൂലൈ 16:കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു…

ജൂലൈ 16:മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു..

ജൂലൈ 19:മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍

ജൂലൈ 23:ശിവശങ്കറിനെ 5 മണിക്കൂര്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

ജൂലൈ 24:സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി

2021 ജനുവരി 05: സ്വപ്നയടക്കമുളളവരെ പ്രതികളാക്കി എൻ ഐ എ കുറ്റപത്രം

2021 നവംബ‍ർ 02: എൻഐഎ കേസിൽ സ്വപ്നയ്ക്ക് ജാമ്യം

 

 

---- facebook comment plugin here -----

Latest