Kerala
ഫോണില്‍ സംസാരിക്കുന്നതില്‍ സംശയം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍
റബ്ബര്‍ കമ്പുകൊണ്ട് കവിളത്തടിച്ച് ഭാര്യയുടെ അണപ്പല്ല് പൊഴിക്കുകയും, ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു

പത്തനംതിട്ട | സംശയരോഗിയായ ഭര്‍ത്താവ് നവവധുവിനെ മര്‍ദ്ദിച്ച് അവശയാക്കി. സംഭവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര മണിയാര്‍ ചരിവുകാലായില്‍ എസ് ഷാന്‍ (39)നെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റബ്ബര്‍ കമ്പുകൊണ്ട് കവിളത്തടിച്ച് ഭാര്യയുടെ അണപ്പല്ല് പൊഴിക്കുകയും, ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. ഷാനിന്റെ രണ്ടാം വിവാഹവും യുവതിയുടെ ആദ്യവിവാഹവുമാണ്.
ഈവര്‍ഷം ജനുവരി രണ്ടിയിരുന്നു ഇരുവരുടെയും കല്യാണം നടന്നത്. മലപ്പുറം മേലാറ്റൂര്‍ സ്വദേശിനിയാണ് യുവതി. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവതി പെരുനാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ് ഐമാരായ അലോഷ്യസ്, എ ആര്‍ രവീന്ദ്രന്‍, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ ആര്യ, വിജീഷ്, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്