Kerala
പോലീസ് സീല്‍ ചെയ്ത് ഗ്രീഷ്മയുടെ വീട്ടില്‍ ആരോ കയറിയതായി സംശയം; പൂട്ട് തകര്‍ത്ത നിലയില്‍
തമിഴ്‌നാട് പോലീസും പാറശ്ശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

തിരുവനന്തപുരം | പോലീസ് സീല്‍ ചെയ്ത പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ ആരോ കയറിയെന്ന് സംശയം. വീടിന്റെ പൂട്ട് തകര്‍ത്ത നിലയിലാമ്. കേസന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പോലീസ് നേരത്തെ സീല്‍ ചെയ്തിരുന്നു. സീല്‍ ചെയ്ത വാതില്‍ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്‌നാട് പോലീസും പാറശ്ശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലെത്തുമെന്നാണ് അറിയുന്നത്.
അതേസമയം, പൊലീസ് കസ്റ്റഡില്‍ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയാകും ചോദ്യം ചെയ്യല്‍. ഇതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.