Connect with us

Kuwait

പ്രവാസികള്‍ക്ക് കുടുംബവിസ നല്‍കുന്നത് നിര്‍ത്തിവെച്ച നടപടി; പാര്‍ലിമെന്റില്‍ ചര്‍ച്ച

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കുടുംബവിസ നല്‍കുന്നത് നിര്‍ത്തിവെച്ച തീരുമാനം നാളെയും മറ്റന്നാളും പാര്‍ലിമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാവും. കുടുംബ വിസ നല്‍കുന്നത് നിര്‍ത്തിവെക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠനം നടത്താന്‍ പാര്‍ലിമെന്റിലെ ബിസിനസ് എന്‍വയോണ്‍മെന്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്താനാണ് ബന്ധപ്പെട്ട സമിതി അഭ്യര്‍ഥിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. ഇതിനു ശേഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരം മാത്രമാണ് കുടുംബ വിസ നല്‍കി വരുന്നത്. മാത്രവുമല്ല കുടുംബ സന്ദര്‍ശക വിസ നല്‍കുന്നതിനും സമാനമായ നിയന്ത്രണം നിലനില്‍ക്കുന്നു. ഇത് മൂലം രാജ്യത്തെ റിയല്‍ എസ്റ്റേറ് മേഖല വന്‍ നഷ്ടത്തിലാണ്.

റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് കുടുംബ സന്ദര്‍ശക വിസ പുനരാരംഭിക്കുവാന്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കിയിരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ കുടുംബ വിസ നിര്‍ത്തിവെച്ച വിഷയത്തില്‍ ഇത് ആദ്യമായാണ് പാര്‍ലിമെന്റില്‍ ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്.

 

---- facebook comment plugin here -----

Latest