Connect with us

Kerala

യുവതിയെ ഇടിച്ചുവീഴ്ത്തി ലൈംഗിക പീഡത്തിനു ശ്രമം; പ്രതി അറസ്റ്റില്‍

പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്. ഇയാള്‍ എറണാകുളത്ത് പോക്‌സോ കേസില്‍ പ്രതിയാണ്.

Published

|

Last Updated

പാലക്കാട് | സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗിക പീഡനത്തിനു മുതിര്‍ന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്. ഇയാള്‍ എറണാകുളത്ത് പോക്‌സോ കേസില്‍ പ്രതിയാണ്.

ശനിയാഴ്ച അര്‍ധരാത്രി വടക്കഞ്ചേരിക്കു സമീപത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ വിഷ്ണു ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു.

യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Latest