Kerala
സുരേഷ് ഗോപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
ആർക്കും പരുക്കില്ല

കോട്ടയം | കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. റോഡരികിലെ പാറക്കല്ലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. വാഹനത്തിന്റെ മുന്‍വശത്തെ രണ്ട് ടയറുകളും തകരാറിലായി. കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്ന മന്ത്രി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടമുണ്ടായപ്പോള്‍ തന്നെ വാഹനം ഡ്രൈവര്‍ നിയന്ത്രണത്തിലാക്കിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.
രാവിലെ 6.10ന് എം സി റോഡില്‍ പുതുവേലി വൈക്കം കവലക്ക് സമീപമായിരുന്നു അപകടം. കേരള സര്‍ക്കാറിന്റെ നമ്പര്‍ 100ാം നമ്പര്‍ ഔദ്യോഗിക വാഹനം പുതുവേലി ഭാഗത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ കല്ലുകളില്‍ ഇടിച്ചതോടെ ടയറുകള്‍ രണ്ടും തകരാറിലായി.
ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്റ്റഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് മന്ത്രിയെ വാഹനത്തില്‍ ിന്ന് ഇറക്കിയത്. 20 മിനുട്ടോളം വഴിയില്‍ കുടുങ്ങിയ മന്ത്രിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ പോലീസ് വാഹനത്തില്‍ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് മറ്റൊരു വാഹനം എത്തിച്ച ശേഷം യാത്ര തുടര്‍ന്നു.