Connect with us

Kerala

സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി; ആരോപണം തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി

Published

|

Last Updated

കോഴിക്കോട് |  ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മന്ത്രിക്കും പാര്‍ട്ടിക്കും നിരോധിച്ച പിഎഫ്ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു. കെ സുരേന്ദ്രന്റെ ആരോപണം. സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണ്. റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:
പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്.

 

Latest