Connect with us

orthododox election

ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് തടയില്ല: സുപ്രിംകോടതി

ഈ മാസം 25നാണ് തിരഞ്ഞെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രിംകോടതി. മൂന്നാഴ്ചയ്ക്ക് ശേഷം യാക്കോബായ സഭയുടെ ഹരജി വീണ്ടും പരിഗണിക്കുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. ഈ മാസം 25നാണ് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഴ് വൈദികര്‍ക്ക് മെത്രാപ്പൊലീത്ത പട്ടം നല്‍കുന്നതിനെതിരെയായിരുന്നു സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 25ന് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.