National
പഴയ ലോഗോ പുനഃസ്ഥാപിച്ച് സുപ്രീം കോടതി
കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും പഴയ ലോഗോ തിരിച്ചെത്തി.
		
      																					
              
              
            ന്യൂഡല്‍ഹി | പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സ്ഥാനമേറ്റതിനു പിന്നാലെ പുതിയ ലോഗോക്കു പകരം പഴയ ലോഗോ പുനസ്ഥാപിച്ച് സുപ്രീംകോടതി. സുപ്രീം കോടതിയുടെ ഇടനാഴികളില്‍ ചില്ലുഭിത്തികള്‍ സ്ഥാപിച്ചതും നീക്കി.
2024 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ കാലത്ത് കൊണ്ടുവന്ന പുതിയ ലോഗോയാണ് മാറ്റിയത്.75ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ലോഗോ അടക്കം പരിഷ്‌കരിച്ചുള്ള മാറ്റങ്ങള്‍ നടപ്പിലാക്കിയത്.
പരമോന്നത കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും പഴയ ലോഗോ തിരിച്ചെത്തി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

