Ongoing News
നെടുമങ്ങാട് നവജാത ശിശുവിന്റെ മരണം; ഡോക്ടർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
സിസേറിയന്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാതാണ് മരണ കാരണമെന്ന് കണ്ടെത്തി
തിരുവനന്തപുരം| നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. സിസേറിയന്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാതാണ് മരണ കാരണമെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തല്‍.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു.
ശ്വാസ തടസമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. സംഭവത്തില്‍ വീഴ്ച ആരോപിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയയായ ഡോക്ടര്‍ ബിന്ദുവിനെ നിര്‍ബന്ധിത അവധിയിലേക്കും പ്രവേശിച്ചു.





