Ongoing News
ആണവോര്‍ജ ഏജന്‍സിയെ പിന്തുണക്കുന്നു: യു എ ഇ
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച്, സമാധാനപരമായ ആണവ പദ്ധതി വികസിപ്പിക്കുന്നതില്‍ ഏജന്‍സി നല്‍കിയ സഹായത്തിന് യു എ ഇക്ക് അഭിമാനമുണ്ട്.

അബൂദബി | സുസ്ഥിര വികസനം ലക്ഷ്യമിട്ട് സമാധാനപരമായ ആണവ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വഹിക്കുന്ന പ്രധാന പങ്കിനെ യു എ ഇ പിന്തുണക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍.
ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട്, സുരക്ഷയും ആണവായുധം ഉണ്ടാക്കുന്നത് തടയുന്നതിനുള്ള നയങ്ങളും അനുസരിച്ച് സമാധാനപരമായ ആണവ പദ്ധതി വികസിപ്പിക്കുന്നതില്‍ ഏജന്‍സി നല്‍കിയ സഹായത്തിന് യു എ ഇക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.