Connect with us

Ongoing News

സൂപ്പര്‍ ഫാസ്റ്റ് ബാബര്‍; 97 ഇന്നിങ്‌സുകളില്‍ നിന്ന് 5,000

ദക്ഷിണാഫ്രിക്കന്‍ താരം ഹാശിം അംലയെയാണ് ബാബര്‍ മറികടന്നത്.

Published

|

Last Updated

കറാച്ചി | ഏകദിന ക്രിക്കറ്റില്‍ കണ്ണഞ്ചിക്കുന്ന വേഗത്തില്‍ 5,000 റണ്‍സ് തികച്ച് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അഅ്സം. ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 19 റണ്‍സ് നേടിയതോടെയാണ് ബാബര്‍ അതിവേഗ നേട്ടത്തിനുടമയായത്. ദക്ഷിണാഫ്രിക്കന്‍ താരം ഹാശിം അംലയെയാണ് താരം മറികടന്നത്.

99 ഏകദിനങ്ങള്‍ കളിച്ച ബാബര്‍ 97 ഇന്നിങ്സുകളില്‍ നിന്നാണ് 5,000 റണ്‍സ് കണ്ടെത്തിയത്. അതേസമയം, 104 മത്സരങ്ങളിലെ 101 ഇന്നിങ്‌സുകളില്‍ നിന്നാണ് അംല 5,000 തികച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റര്‍മാരുടെ ഐ സി സി റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാബര്‍.