Kozhikode
സുന്നി പ്രസ്ഥാനത്തിന് അലി ബാഫഖി തങ്ങള്‍ നല്കിയ നേതൃത്വം എക്കാലവും സ്മരിക്കപ്പെടും: കാന്തപുരം
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മര്‍കസ്.
മര്‍കസില്‍ നടന്ന അലി ബാഫഖി തങ്ങള്‍ അനുസ്മരണത്തിന് നേതൃത്വം നല്കി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സംസാരിക്കുന്നു.
കോഴിക്കോട് | സമസ്തയുടെയും പോഷക സംഘടനകളുടെയും സുന്നി സ്ഥപനങ്ങളുടെയും വളര്‍ച്ചയിലും പ്രയാണത്തിലും സയ്യിദ് അലി ബാഫഖി തങ്ങള്‍ നല്കിയ ആത്മീയപരമായ നേതൃമികവ് എക്കാലവും സ്മരിക്കപ്പെടുമെന്നും അതില്‍ വലിയ മാതൃകകള്‍ ഉണ്ടെന്നും മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മര്‍കസ് കുടുംബം നടത്തിയ പ്രാര്‍ഥനാ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1988 മുതല്‍ വൈസ് പ്രസിഡന്റായും 2010 മുതല്‍ പ്രസിഡന്റായും മര്‍കസിന്റെ മുഴുവന്‍ പദ്ധതികളിലും പരിപാടികളിലും സജീവമായി പ്രവര്‍ത്തിച്ചുവന്ന തങ്ങളോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് അനുസ്മരണ-പ്രാര്‍ഥനാ സമ്മേളനം നടന്നത്.
ശനിയാഴ്ച വൈകിട്ട് ഏഴിന് മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മര്‍കസ് വൈസ് പ്രസിഡന്റ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മര്‍കസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍ ആത്മീയ സദസ്സിന് നേതൃത്വം നല്കി.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, കോടമ്പുഴ ബാവ മുസ്ലിയാര്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഹുസൈന് മുസ്ലിയാര് കൊടുവള്ളി, ടി കെ അബ്ദുറഹ്മാന് ബാഖവി മടവൂര്‍, ബഷീര്‍ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്യിദ്ദീന് സഅദി കൊട്ടുക്കര, ഉമറലി സഖാഫി എടപ്പുലം, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, സൈനുദ്ദീന്‍ അഹ്സനി മലയമ്മ, അബ്ദുറഹ്മാന് സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുലത്വീഫ് മുസ്ലിയാര് കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
അലി ബാഫഖി തങ്ങളുടെ സഹോദരന്മാരായ സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് താഹ ബാഫഖി സഖാഫി, മക്കളായ സയ്യിദ് ഇബ്റാഹിം ബാഫഖി, സയ്യിദ് ഹുസൈന് ബാഫഖി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ഉമര്‍ ബാഫഖി, സയ്യിദ് അബ്ദുറഹ്മാന് ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് ഹാഷിം ബാഫഖി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ ജില്ലകളില്‍ നിന്നെത്തിയ സ്നേഹജനങ്ങളും മര്‍കസ് സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാര്‍ഥികളുമായി ആയിരങ്ങള്‍ പങ്കെടുത്തു.
Content Highlights: Kanthapuram A P Aboobacker Musliyar remembered the monumental contributions of Sayyid Ali Bafaqi Thangal to the Sunni movement. He stated that Thangal’s leadership and guidance will always be commemorated by the community. The tribute highlights his enduring legacy in spiritual and social spheres.




