Achievements
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രതിഭാ സംഗമം ശനിയാഴ്ച
മലപ്പുറം ഈസ്റ്റ് ജില്ലാ പ്രതിഭാ സംഗമം മലപ്പുറം ടൗണ്‍ഹാളിലും വെസ്റ്റ് ജില്ലാ പ്രതിഭാ സംഗമം എടരിക്കോട് താജുല്‍ ഉലമാ ടവറിലുമാണ് നടക്കുക.
		
      																					
              
              
            കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്റസകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും 2024-25 അധ്യയന വര്‍ഷം നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ മാര്‍ക്ക് നേടിയ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും അവരുടെ ക്ലാസ് അധ്യാപകര്‍ക്കും നല്‍കുന്ന പ്രതിഭാ പുരസ്‌കാരം ശനിയാഴ്ച (ജൂണ്‍, 28) വിതരണം ചെയ്യും. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രതിഭാ സംഗമം മലപ്പുറം ടൗണ്‍ഹാളിലും വെസ്റ്റ് ജില്ലാ പ്രതിഭാ സംഗമം എടരിക്കോട് താജുല്‍ ഉലമാ ടവറിലുമാണ് നടക്കുക.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സയ്യിദ് കെ പി എച്ച് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, പ്രൊഫസര്‍ എ കെ അബ്ദുല്‍ഹമീദ്, സി പി സൈതലവി മാസ്റ്റര്‍, പ്രൊഫസര്‍ കെ എം എ റഹീം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കുഞ്ഞീദു മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കുന്ന മലപ്പുറം ഈസ്റ്റ് ജില്ലയിലെ വിദ്യാര്‍ഥികളും അധ്യാപകരും കുന്നുമ്മല്‍ ടൗണ്‍ ഹാളിലും വെസ്റ്റ് ജില്ലയിലെ വിദ്യാര്‍ഥികളും അധ്യാപകരും എടരിക്കോട് താജുല്‍ ഉലമാ ടവറിലും രാവിലെ 11 മണിക്ക് മുമ്പെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
